---
title: "പാനൂരിൽ ക്ഷേത്രോത്സവത്തിൽ അന്നദാനത്തിനിടെ ഭക്ഷ്യവിഷബാധ ; നൂറിലധികം പേർ ചികിൽസയിൽ, ക്യാമ്പ് തുടങ്ങി ആരോഗ്യ വകുപ്പ്"
english_title: "Food poisoning during Annadanam at Panur temple festival; More than 100 people undergoing treatment, health department starts camp"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/339901/Food poisoning during Annadanam at Panur temple festival; More than 100 people undergoing treatment, health department starts camp"
published_at: "2026-02-03T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6981cba114c25_1001093080.jpg"
keywords: []
---

# പാനൂരിൽ ക്ഷേത്രോത്സവത്തിൽ അന്നദാനത്തിനിടെ ഭക്ഷ്യവിഷബാധ ; നൂറിലധികം പേർ ചികിൽസയിൽ, ക്യാമ്പ് തുടങ്ങി ആരോഗ്യ വകുപ്പ്

> **Lead Summary:** പാനൂർ:പാനൂരിനടുത്ത് ഈസ്റ്റ് വള്ള്യായി തിരുവപ്പന ഉൽസവത്തിന്റെ ഭാഗമായി നടന്ന അന്നദാനത്തിൽ ഭക്ഷ്യവിഷബാധ.

## Article Content

പാനൂർ:പാനൂരിനടുത്ത് ഈസ്റ്റ് വള്ള്യായി തിരുവപ്പന ഉൽസവത്തിന്റെ ഭാഗമായി നടന്ന അന്നദാനത്തിൽ ഭക്ഷ്യവിഷബാധ.

നൂറിലധികം പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായാണ് പ്രാഥമിക വിവരം. എന്നാൽ ചില ശാരീരിക അസ്വസ്ഥത ഒഴിച്ചു നിർത്തിയാൽ ആരുടെയും അവസ്ഥ ഗുരുതരമല്ല.

ഈസ്റ്റ് വള്ള്യായി കൂടത്തിൽ മടപ്പുര തിരുവപ്പന ഉൽസവത്തിന് ഞായറാഴ്ച ഉച്ചയ്ക്ക് നൽകിയ ഭക്ഷണത്തിലാണ് വിഷബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഇതേ തുടർന്ന് മൊകേരി പഞ്ചായത്ത് മെഡിക്കൽ ഓഫീസർ ഡോ. ദിൽനയുടെ നേതൃത്വത്തിൽ മടപ്പുര പരിസരത്ത് ആരോഗ്യ വകുപ്പ് ക്യാമ്പ് നടത്തി വരികയാണ്. പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഹെൽത്ത് ഇൻസ്പെക്ടർ യു.ഷാജി, ഹെൽത്ത് സൂപ്രവൈസർ സുരേഷ് ബാബു ശ്രീസ്ത എന്നിവർ നേതൃത്വം നൽകി. ഫുഡ് ആന്റ് സേഫ്റ്റി വിഭാഗം കുടിവെള്ളം, അച്ചാർ, പപ്പടം എന്നിവ കൂടുതൽ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/339901/Food poisoning during Annadanam at Panur temple festival; More than 100 people undergoing treatment, health department starts camp)